പ്രമാദമായ പള്ളുരുത്തി ബാങ്ക് കവര്‍ച്ചയെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിയുടെ മാതാവിനെ പുകഴ്ത്തിക്കൊണ്ട് വിവിധതലങ്ങളിലുള്ളവര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളള് മാധ്യമങ്ങളില്‍ ശ്രദ്ധേയമായ വിഷയമായിരുന്നു.ഡോ.എം.ലീലാവതി ഉള്‍പ്പടെ നിരവധി സാഹിത്യ - സാംസ്കാരിക നായകര്‍ സമാനമായി പ്രതികരിച്ചു.
ഇവരുടെ വീക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ഞാന്‍ ഈ വിഷയത്തെ കാണാന്‍ ശ്രമിച്ചു. അതൊരു കുറിപ്പാക്കി ദേശാഭിമാനിക്കും The new Indian Express നും അയച്ചു. രണ്ടു പത്രങ്ങളിലും അത് പ്രസിദ്ധീകരിച്ചു. 8 കോളം വലുപ്പമുള്ള തലവാചകത്തോടെ വലിയ പ്രാധാന്യം നല്‍കിയാണ് ദേശാഭിമാനി അത് പ്രസിദ്ധീകരിച്ചത്.
ദേശാഭിമാനി പ്രസിദ്ധീകരിച്ച ആ കുറിപ്പ് അതേപോലെ ഇവിടെ രേഖപ്പെടുത്തുന്നില്ല.
ഞാന്‍ ചുണ്ടിക്കാട്ടിയ പ്രധാന സംഗതികള്‍ (only points) മാത്രം സദുദ്ദേശപരമായി ഇവിടെ സൂചിപ്പിക്കുന്നു.
1. കുറ്റവാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുവാന്‍ അയാളുടെ മാതാവ് തയ്യാറായത് അഭിനന്ദനാര്‍ഹമാണ്.
2. കുറ്റവാളിയുടെ മാതാവ് പ്രമുഖയും സമ്പന്നയുമാണ്. അതുകൊണ്ടാവാം അഭിനന്ദനങ്ങള്‍ നിര്‍ലോഭമായി പ്രവഹിച്ചത്.
3. സാമ്പത്തിക ദുരിത്തില്‍ നന്നും കരകയറുവാനുള്ള ഉപാധിയായിട്ടല്ല അയാള്‍ കവര്‍ച്ചയെ കണ്ടത്. സിനിമകള്‍ അയാളെ സ്വാധീനിച്ചതായി അയാള്‍ തന്നെ പറയുന്നു.
4. അയാളുടെ സ്വഭാവരൂപീകരണത്തില്‍ മാതാവിന്റെ പങ്ക് നിര്‍വഹിക്കുന്നതില്‍ അവര്‍ വിജയിച്ചോ ?
5. ആഢംഭരത്തിന്റെയും പുത്തന്‍ പ്രവണതകളുടെയും പിന്നാലെ പായുന്ന മധ്യവര്‍ഗ്ഗ സംസ്കാരത്തിന്റെ ഉത്പന്നമായി ഇതിനെ കാണാം.
6. മാതൃകാ മാതൃത്വത്തെ പുകഴ്ത്തുന്നതിനൊപ്പം മാതൃകാപരമായ ജീവിത രീതികളെപ്പറ്റി പഠിപ്പിക്കുന്നതിനു കൂടി സാഹിത്യ - സാംസ്കാരിക നായകര്‍ തയ്യാറാകണം.
7. വിഷയമാക്കേണ്ടത് കുറ്റവാസന വളര്‍ത്തുന്ന സംസ്കാരത്തെയാണ്.
