"ഒരു കുറവും അറിയിക്കാതെയാണ് ഞാന്‍ എന്റെ കുഞ്ഞിനെ വളര്‍ത്തുന്നത് " - ഇത് മാതാപിതാക്കള്‍ സാധാരണ പറയാറുള്ളതാണ്.
കുറവുകള്‍കൂടി അറിഞ്ഞു വേണം കുട്ടി വളരേണ്ടത്. ജീവിതസാഹചര്യങ്ങള്‍ ബോദ്ധ്യപ്പെട്ടു വളരാന്‍ കുട്ടിയെ അനുവദിക്കണം. തന്നെ പഠിപ്പിക്കുന്നതിനും കുടുംബം പുലര്‍ത്തുന്നതിനും മാതാപിതാക്കള്‍ എത്രമാത്രം കഷ്ടപ്പെടുന്നു എന്നത് കുട്ടി അറിഞ്ഞിരിക്കണം. കുടുംബത്തിന്റെ വരുമാനവും ചെലവും ബോദ്ധ്യപ്പെട്ടു വളരുന്ന കുട്ടിയുടെ ആവശ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നവയായിരിക്കും. തന്റെ വളര്‍ച്ചക്കായി മാതാപിതാക്കള്‍ നിര്‍വഹിക്കുന്ന ചുമതലകള്‍ മനസിലാക്കാത്തതുമൂലമാകാം "സ്നേഹം കിട്ടുന്നില്ല"എന്ന് കുട്ടി പരാതി പറയുന്നത്. ഭാവിക്കുവേണ്ടി കരുതിവെക്കുകയും കുട്ടികള്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നുണ്ട് മാതാപിതാക്കള്‍ എന്ന് മനസിലാക്കുന്ന കുട്ടിക്ക് അവരോടുള്ള സ്നേഹം തീവ്രമായിരിക്കു. തീര്‍ച്ച.
A good lesson for today's parents
ReplyDelete